Thursday, January 21, 2010

ഐഡിയ !!!

ഐഡിയ !!!


"യൂസ്
മൊബൈല്‍, സേവ് പേപ്പര്‍" എന്ന് പറഞ്ഞു തുടങ്ങിയ പരസ്യം കണ്ടപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ ആണ്‌ ഇവിടെ എഴുതുന്നത്.

മരങ്ങള്‍ സംരക്ഷിക്കേണ്ടത് ആവശ്യം തന്നെ , പക്ഷെ അതിനു ആദ്യം വേണ്ടത് മൊബൈല്‍ ടവര്‍ സ്ഥാപിക്കുമ്പോള്‍ മരം മുറിക്കാതെ നോക്കുക എന്നതാണ്. അല്ലാതെ, നാട്ടില്‍ ഉള്ള മരങ്ങള്‍ ഒക്കെ മുറിച്ചു മൊബൈല്‍ ടവര്‍ ഉയര്‍ത്തി, പിന്നെ "സേവ് ട്രീ" എന്നും പറഞ്ഞു നടന്നിട്ട് കാര്യം ഒന്നുമില്ല .

ഇനി പേപ്പറിന് പകരം മൊബൈല്‍ ഉപയോഗിക്കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങള്‍ പരിശോധിക്കുക:

പേപ്പര്‍
ഇല്ലാതെ എങ്ങനെ കാര്യങ്ങള്‍ നടക്കും? കണ്ണെട്ടന്‍റെയും , ബാലേട്ടന്‍റെയും പീടികയില്‍(കട) പോയി അരക്കിലോ ഉള്ളിക്ക് പറഞ്ഞാല്‍ അയാള്‍ എങ്ങനെ അത് പൊതിഞ്ഞു തരും?
മൊബൈല്‍ 'cover'age കൊണ്ടോ?

ഇനി, നഖം മുറിക്കുമ്പോള്‍ അത് നിലത്തു വീഴാതിരിക്കാന്‍ "ഐഡിയ" വല്ലതും ഉണ്ടോ? വെറുതെ "കണമുണ" പറഞ്ഞു പരസ്യം ഉണ്ടാക്കിയാല്‍ നാട്ടുകാര്‍ വലയും.

നാട്ടുകാരുടെ കാര്യം പോട്ടെ, നമുക്ക് ആഗോള തലത്തില്‍ ചിന്തിക്കാം. ആഗോളതലത്തില്‍ "സമ്മര്‍ദങ്ങള്‍" വന്നാല്‍ ഇംഗ്ലീഷുകാര്‍ നന്നേ പാടുപെടും. അവര്‍ ഐഡിയ പ്രയോഗിച്ചു ടോയിലറ്റ് പേപ്പര്‍ സേവ് ചെയ്യാന്‍ തുടങ്ങിയാല്‍ കാര്യം ബുദ്ധിമുട്ടാകും (ഞങ്ങള്‍ക്ക്).

ഓരോരോ പരസ്യവും കൊണ്ട് വന്നോളും, മനുഷ്യനെ മെനക്കെടുത്താന്‍!
"Use land phone, avoid mobile towers thereby save tree"- ഇതാണ് പിന്നെയും നല്ലത്.

2 comments:

Nandakumar T.J said...

മഹേഷ്‌,
ഐഡിയയുടെ പരസ്യത്തിന്റെ വിശകലനം നന്നായിട്ടുണ്ട്. അവസാനം നീ അതിനു ഒരു നല്ല പരിഹാരവും നിര്‍ദേശിച്ചു. അതും കൊള്ളാം. ഇത് പോലെയുള്ള വിശകലനങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു. ഇത്കണ്ടപ്പോള്‍ എനിക്കും ചിലത് പറയണം എന്ന് തോന്നുന്നു.

മൊബൈല്‍ towers പുറത്തു വിടുന്ന radiation അതിന്റെ അടുത്ത് താമസിക്കുന്നവര്‍ക്ക് പോലും ഭീഷണി ആണ്. നീ പറഞ്ഞത് പോലെ Land ലൈന്‍ (wired communication) നു മൊബൈലിനേക്കാള്‍ (wireless communication) കൂടുതല്‍ പ്രാധാന്യം കൊടുത്താല്‍ പേപ്പര്‍ ഇന്റെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കും അത് പോലെ തന്നെ ആരോഗ്യ പ്രശ്നങ്ങളും. എഴുത്തുകളും അത് പോലെയുള്ള വിവരം കൈമാറുന്നതിനുള്ള പേപ്പര്‍ ഉപയോഗിച്ചുള്ള പഴയ സംവിധാനത്തിന് പകരം നൂതന സംവിധാനമായുള്ള ഇ-മെയില്‍ പോലെയുള്ള സംവിധാനങ്ങള്‍ ഇതിനു ഉദാഹരണം.

യാത്രയില്‍ ഉള്ളപ്പോള്‍ വിവരങ്ങള്‍ കൈമാറുന്നതിനായി dozens of mobile companies and dozens of towers ഇന്റെ ഒരു ആവശ്യവും ഇല്ല. ഒരു പ്രദേശത്തിന് ഒരു tower തന്നെ ധാരാളം. അത് പ്രദേശത്തെ ഒരു ഉയര്‍ന്ന കെട്ടിടത്തിന്റെ മുകളില്‍ ആയാല്‍ നിര്‍മാണ ചിലവും ലാഭം മരവും മുറിക്കെണ്ടാ.

Nandakumar T.J.

Mahesh said...

:)

Post a Comment