Thursday, November 26, 2009

നാരായണ ...കോരായണ!!!


നാരായണ ...കോരായണ!!!

വീണ്ടും എനിക്ക് ബ്ലോഗില്‍ കുറിച്ചിടാനായി ഒരു തരികിട ഇന്റര്‍വ്യൂ വന്നു. ചെന്നൈയില്‍ വന്നു കിട്ടിയ രണ്ടുഇന്റര്‍വ്യൂവും ചോദിച്ചത് മറ്റൊന്നല്ല, പതിവ് പല്ലവികള്‍. ടെപോസിറ്റ്, ട്രെയിനിംഗ് ...

അപ്പോളാണ് "യാന്‍ട്രോ സോഫ്റ്റ്‌വെയര്‍ " കോള്‍ വന്നത്. എല്ലാ ഇന്റര്‍വ്യൂ വിനും formal dressഇടുന്നത്നമ്മുടെ രീതിയാണ്, casual dress അണിഞ്ഞും പലരും ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാറുണ്ട്. ഞാന്‍ ഇത്തവണജീന്‍സും, ഒരു ഹാഫ് സ്ലീവ് ഷര്‍ട്ടും അണിഞ്ഞാണ്ഇറങ്ങിയത്‌.
അവര്‍ അട്രെസില്‍ പറഞ്ഞ റോഡില്‍ എത്തി. അവിടെ എവിടെയും ഒരു കമ്പനി നെയിം ബോര്‍ഡ്‌ കാണാനില്ല. ഞാന്‍ അവരുടെ മെയിലില്‍ കണ്ടന്‍ നമ്പറില്‍ വിളിച്ചു,
ഫോണ്‍ എടുത്തയാല്‍ സിനിമയില്‍ വില്ലന്‍ പറയുന്നത്പോലെ എന്‍റെ ഓരോ ചലനങ്ങളും അതെ പടി പറഞ്ഞു , അവിടെ കണ്ട ബില്‍ഡിംഗ്‌ തന്നെ ആണത്രേ അവരുടെകമ്പനി, അയാള്‍ ദൂരെ എന്നെ കാണുന്നുണ്ട്. ഞാന്‍ ചവിട്ടു പടികള്‍ ഒന്നൊന്നായി കേറി... ഒരു ഇരുട്ട് മുറി എന്നെസ്വീകരിച്ചു, ഉള്ളില്‍ നിന്ന് ഒരു HR എന്ന് സ്വയം പരിചയപ്പെടുത്തി ഒരു കുംഭകര്‍ണന്‍ വന്നു, തക്കാളി പെട്ടിക്കുഗോദ്രേജ് പൂട്ട്‌ പോലെ ആണ് അയാളുടെ വേഷം.
അയാള്‍ എന്നോട് ചോദിച്ചു എവിടെ നിന്ന് വരുന്നു എന്ന്, കേരളം എന്ന് കേട്ടപ്പോള്‍ അയാള്‍ ചോദിച്ചു "Where is formals?" "വീട്ടില്‍ ഉണ്ട്" എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു . അയാള്‍ ഫോര്‍മല്‍ ഇട്ടു വന്നാലേ ടെസ്റ്റ്‌ എഴുതാന്‍പറ്റൂ എന്ന് പറഞ്ഞു. ഞാന്‍ എന്‍റെ തനി നിറം പുറത്തെടുത്തു. കമ്പനിയുടെ കിടപ്പ് കണ്ടപ്പോള്‍ ചിലത്ചോദിച്ചു.


"I'll come in formal dress, but I couldn't see a name board of your company when I came here. Please put one as soon as possible. "

അപ്പോള്‍ അയാള്‍ പറഞ്ഞു അവര്‍ക്ക് നെയിം ബോര്‍ഡ്‌ ഉണ്ടെന്നു, ഞാന്‍ കോണിപ്പടി ഇറങ്ങി അവിടെ ബോര്‍ഡ്‌തിരഞ്ഞു, ഒരു ബോര്‍ഡ്‌ കണ്ടു- ദയനീയം!!! ഞാന്‍ തിരിച്ചു പോയി അയാളോട് ജഗതി സോമനോട് "നാരായണകോരായണ" എന്ന് പറഞ്ഞതു പോലെ ഒരു ഡയലോഗ് കൂടി കാച്ചി.
"The board tells how well the public care for your company for its formality". അയാള്‍ പല്ലുകടിക്കുന്നു, ഞാന്‍ വേഗം തിരിഞ്ഞു നടന്നു. അവിടെ ഉള്ള receptionist ചിരിക്കുന്നു, അവര്‍ക്ക് അയാളോട്പറയാന്‍ പറ്റാത്തത് ഞാന്‍ പറഞ്ഞതില്‍ ഉള്ള സന്തോഷം. വരുന്ന വഴി ഞാന്‍ അവരുടെ നെയിം ബോര്‍ഡ്‌ക്യാമറയില്‍ പകര്‍ത്തി, ...
അത് മുകളില്‍ കൊടുക്കുന്നു.



Saturday, November 14, 2009

ബസ്സ് കെടക്കുമാ, സാര്‍ ?

ബസ്സ് കെടക്കുമാ, സാര്‍ ?

ചെന്നൈ മൗണ്ട് റോഡില്‍ നിന്ന് റോയപേറ്റ് ഹോസ്പിറ്റല്‍ വരെ പോകുന്ന ബസ്‌ ഇവിടെ നിന്ന് കിട്ടുമോ എന്ന് അറിയണം. അത് തമിഴില്‍ ചോദിച്ചു ഫലിപ്പിക്കണം. ഞാന്‍ അടുത്തുള്ള ബസ്‌ സ്റ്റോപ്പില്‍ കണ്ട തമിഴന്‍റെ മുഖംനോക്കി താഴ്മയോടെ ചോദിച്ചു.
"സാര്‍ ,
റോയപേറ്റ് ഹോസ്പിറ്റല്‍ക്ക് ഇങ്കെ നിന്ന് ബസ്‌ കെടക്കുമാ ?"

"പക്കത്തിലെ ഇരുക്ക്‌ സാര്‍ " അയാള്‍ കൈ ചൂണ്ടിയ ദിശയില്‍ ഞാന്‍ നടന്നു. പക്ഷെ, അയാള്‍ പറഞ്ഞത് പോലെ പക്കത്തിലൊന്നും ബസ്സ് സ്റ്റോപ്പ്‌ കാണുന്നില്ല...ഞാന്‍ വലിച്ചു നടന്നു.
അഞ്ചു മിനിറ്റു കഴിഞ്ഞിട്ടും ബസ്‌ സ്റ്റോപ്പ്‌ കാണാത്തപ്പോള്‍ ഞാന്‍ വീണ്ടും അതെ ചോദ്യം തമിഴില്‍ ചോദിച്ചു... തമിഴനും കൈചൂണ്ടി, ഞാന്‍ വീണ്ടും നടന്നു....
ഇത് നാല് പ്രാവശ്യം ആവര്‍ത്തിച്ചു .
ഒടുവില്‍ കാലു വേദന തുടങ്ങിയപ്പോള്‍ ഞാന്‍ അടുത്ത് കണ്ട തമിഴനോട്‌ അധികം താഴ്മയില്ലാതെ പഴയ ചോദ്യം വീണ്ടും ചോദിച്ചു. അയാള്‍ എന്നോട് പിറകില്‍ കണ്ട ബില്‍ഡിംഗ്‌ ചൂണ്ടി ക്കാണിച്ചു പറഞ്ഞു "ഇത് താന്‍
റോയപേറ്റ് ഹോസ്പിറ്റല്‍".

ഞാന്‍ നടന്ന നടത്തം ആലോചിച്ചപ്പോള്‍ ഞാന്‍ തന്നെ എന്‍റെ കാല്‍ തൊട്ടു വന്ദിച്ചു പോയി !!!

Thursday, July 30, 2009

ഒരു ഗുണ പാഠം !


ഒരു ഗുണ പാഠം !





ജീവിതത്തില്‍ ഇതുവരെ ബീഡി സിഗരറ്റ്‌ ഇത്യാദി വലിക്കാതവര്‍ക്കായി സമര്‍പ്പിക്കുന്നു !

ചെറുപ്പത്തില്‍ ഞാന്‍ വലിച്ച സിഗരറ്റ്‌ എന്നെ പഠിപ്പിച്ച ഗുണപാഠം വളരെ മഹത്തരമാണെന്ന് പറയാതെ വയ്യ . ഒന്നാം ക്ലാസ്സോ രണ്ടാം ക്ലാസ്സോ എന്നോര്‍മ്മയില്ല , അവധിക്കാലത്ത്‌ അമ്മയുടെ വീട്ടില്‍ പോയപ്പോളാണ് ഞാന്‍ആദ്യമായി സിഗരറ്റ്‌ "ഊതിയത് ".

സംഭവം നടന്നത് ഇങ്ങനെ :
അമ്മാവന്മാര്‍ എല്ലാവരും സിഗരറ്റ്‌ വലിയന്മാര്‍ ആയിരുന്നു. അതില്‍ അശോകന്‍ മാമനിലൂടെ ഞാന്‍ സിഗരറ്റ്‌കൈവശമാകിയത്.
ബ്രഹ്മാവിലൂടെ
നാരദനും, നാരദനിലൂടെ വ്യാസ ഭഗവാനും ജ്ഞാനം കൈമാറി എന്നൊക്കെപറയുന്നത് പോലെ കൈമാറപ്പെട്ടതല്ല എനിക്ക് ദുശ്ശീലം. സിഗരറ്റില്‍ നിക്കോട്ടിന്‍ ഉണ്ടെന്നു രണ്ടാം ക്ലാസ്സുകാരനായഎനിക്ക് അറിയില്ലായിരുന്നു.

അമ്മാവന്‍ സിഗരറ്റ്‌ വലിക്കുമ്പോള്‍ അടുത്ത റൂമില്‍ മേശ മാറ്റിവെക്കാന്‍ ആരോവിളിച്ചു. സിഗരറ്റ്‌ വിരലില്‍ ഇറുക്കി വച്ചു മേശ പിടിക്കാന്‍ സാഹസപ്പെടാതെ അമ്മാവന്‍ അത് മറ്റൊരു മേശപ്പുറത്ത്വച്ചു. പുകയുന്ന സിഗരറ്റ് എന്റെ ശ്രദ്ധയാകര്‍ഷിച്ചു, പിന്നെ അമാന്തിച്ചില്ല, അത് വിരലിലൂടെ ഇറുക്കി പിടിച്ചു എല്ലാവരും ചെയ്യുന്ന പോലെ ചുണ്ടില്‍ വച്ചു, പിന്നെ "ഊതാന്‍" തുടങ്ങി ...പുകപടലങ്ങള്‍ എന്റെനാസികയിലൂടെ കൃഷ്ണമണി വരെ എത്തി എന്നാണു എന്റെ ഓര്‍മ്മ. ചുറ്റും ആളുകൂടിയിരിക്കുന്നു , ചുമച്ചു ചുമച്ചുവലഞ്ഞ എനിക്ക് ആരോ പച്ചവെള്ളം കൊണ്ടുതന്നു.


അതിനാല്‍ നിങ്ങളുടെ വീട്ടിലെ പിഞ്ചു കുട്ടികളെ നല്ല പോലെ ബോധവാന്മാരാക്കുക സിഗരറ്റ്‌ വലിച്ചോളൂ , പക്ഷെഊതരുത് " !!! "

Thursday, January 8, 2009

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...

സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...



രാജു ചെറുപ്പത്തിലെ കുസൃതിത്തരം ഒപ്പിക്കുന്ന ഒരു കൊച്ചു ബാലനായിരുന്നു. കണക്ക് പരീക്ഷയില്‍
തോല്‍ക്കുമെങ്കിലും, അടുത്തിരിക്കുന്ന "മാത്യുസിന്‍റെ" ഉത്തരക്കടലാസ് തന്‍റെ ഉത്തരക്കടലാസില്‍ തുന്നിച്ചേര്‍ത്തു വീണ്ടും ടീച്ചറെ സമീപിച്ചു ജയിക്കുന്നതാണ് അവന്‍റെ കണക്കിലെ മിടുക്ക്. അങ്ങനെ കണക്ക് ടീച്ചറെപ്പോലും അവന്‍ കണക്കില്‍ തോല്‍പ്പിച്ചു മുന്നേറി.


വീട്ടില്‍ കറവ പശുവിന്‍റെ പാല്‍ കുറഞ്ഞപ്പോള്‍ പാലില്‍ വെള്ളമൊഴിച്ചും ആളുകളെ പറ്റിക്കാമെന്നവന്‍ പറഞ്ഞപ്പോള്‍ ആരും അന്ന് അവനെ ശാസിച്ചില്ല, അത് തെറ്റാണെന്ന് അവനെ ആരും ഉപദേശിച്ചില്ല, വീട്ടുകാര്‍ ഇന്നതോര്‍ക്കുന്നു.

വളര്‍ന്നപ്പോള്‍ അവന്‍ ഡയറി ഫാം തുടങ്ങിയില്ല, പകരം ഇന്നവന്‍ ഒരു കമ്പനിയില്‍ ചെയര്‍മാനായി ... കമ്പനിക്ക് പേരുമിട്ടു സത്യം (പറ്റിയ പേരു). കുട്ടിക്കാലത്ത് കണക്കു ടീച്ചറെ പറ്റിച്ചപോലെ അവന്‍ ചില തുന്നിച്ചേര്‍ക്കലുകള്‍ നടത്തി... അന്ന് മാത്യുസിന്‍റെ ഉത്തരകടലാസാണെങ്കില്‍ ഇന്ന് "മൈറ്റാസ്" കമ്പനി. ഇന്നവന്‍ വലയിലായി.. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍...


"തട്ടിപ്പുകാരനാം രാമലിംഗത്തിനേ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല.

ഷെയര്‍ മാര്‍ക്കറ്റില്‍ കേറിക്കളിച്ചിവന്‍...

ഓഹരി സൂചികയെ പൊളിച്ചടക്കീയിവന്‍..

...ആര്‍ക്കും ഇവനന്നു പിടികൊടുത്തില്ല ...

(chorus)
സിംഗം പലതരം സിംഗം

അതിലൊരു സിംഗം, ഇവന്‍ രാമലിംഗം...."

Sunday, January 4, 2009

ഒരു ലുങ്കി കഥ...

ഒരു ലുങ്കി കഥ...


ഏറെ പ്രതീക്ഷകളോടെയാണ് അവന്‍ വീട്ടില്‍നിന്നിറങ്ങിയത് . ചെറുപ്പത്തില്‍ കണ്ടിട്ടുള്ളതാണ് പപ്പനെ, നാട്ടിലുള്ള പല ലുങ്കികളെയും കോട്ടിലേക്ക് പരിവര്‍ത്തനം ചെയ്യിച്ച ആളാണ് പപ്പന്‍ . പപ്പന്‍റെ വീട്ടില്‍ ചെന്നാല്‍ എങ്ങനെ സംബോധനചെയ്യും ...പപ്പന്‍ അങ്കിള്‍, അല്ല പപ്പേട്ടന്‍, ഛെ അല്ലെങ്കില്‍ "പപ്പന്‍ സാര്‍..." എന്ന് കാറി കരഞ്ഞു കാലില്‍ വീഴാം...എന്നൊക്കെ തലപുകഞാലോചിച്ചുകൊണ്ടാണ് നടപ്പ്...ഒരു തീരുമാനവുമായില്ല.

നാട്ടില്‍ വാള്‍ പോസ്റ്റര്‍ ഒട്ടിച്ചവനെ വാള്‍ സ്ട്രീറ്റില്‍ എത്തിച്ച മഹാമനാസ്ക്കാനാണ് നമ്മുടെ "ജപ്പാന്‍ പപ്പന്‍" എന്നൊക്കെ ആളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട് . 15 വര്‍ഷം കമ്പനിയില്‍ ജോലിപരിചയം ഉള്ള ആളാണ്. ഒരു ജോലി തരപ്പെടുത്തിത്തരാന്‍ അയാള്‍ അമാന്തിക്കില്ല എന്നൊക്കെ പ്രതീക്ഷകള്‍ മെനഞ്ഞുകൊണ്ട് നമ്മുടെ കഥാനായകന്‍ സിമ്പിളായി കോണിപ്പടി കേറി കേറി മുറ്റത്തെത്തി. "പപ്പാ ശരണം ശരണമെന്‍ പപ്പേട്ടാ.." എന്നൊക്കെ ബഹുമാന പുരസ്സരം മനസ്സില്‍ വിളിച്ച്കൊണ്ട് കോളിംഗ് ബെല്‍ അമര്‍ത്തിപ്പിടിച്ചു...

ആരും വാതില്‍ തുറക്കുന്നില്ല...പിന്നേം കേറി അമര്‍ത്തി .. ക്രി ......... ആരോ കര്‍ട്ടന്‍ മാറ്റി ഒളിച്ചു നോക്കി ..പിന്നെ വാതില്‍ തുറന്നു.. "പപ്പേട്ടനെ കാണാന്‍ വന്നതാ...".
"എന്തിനാ?"...വാതില്‍ തുറന്ന സ്ത്രീ ദയനീയതയോടെ നോക്കി ചോദിച്ചു.
"അല്ല, എം സീ എ കഴിഞ്ഞു..പപ്പേട്ടന് മാത്രമേ ഇനി റെസ്യുമെ കൊടുക്കാന്‍ ബാക്കിയുള്ളൂ.. പപ്പേട്ടന്‍...സര്‍ എപ്പോ വരും?" നായകന്‍ തുടര്‍ന്നു.

ആ സ്ത്രീ സ്വരം താഴ്ത്തി പറഞ്ഞു "മോനേ ഞാന്‍ പപ്പന്‍റെ പെങ്ങളാ, ഒന്നും വിചാരിക്കരുത്, അവന് ജോലിപോയിട്ട് ഇന്നു ഒരുമാസം- നാല് ദിവസം....."(മുഴുമിക്കാന്‍ നിന്നില്ല).


അവസാന പ്രതീക്ഷയും പോയ നമ്മുടെ നായകന്‍ കയ്യില്‍ നിന്നും ബലൂണ്‍ പൊട്ടിപ്പോയ കുട്ടിയെ പോലെ തരിച്ചു നിന്നു... തിരിഞ്ഞു നോക്കാതെ നിലത്തു നോക്കി നടന്നു...കുറച്ചു നടന്നു തിരിഞ്ഞുനോക്കിയപ്പോള്‍ ഉള്ളില്‍ നിന്നു ഒരു തല പുറത്തേക്ക് വന്നു ...
വര്‍ഗ്ഗ സ്നേഹത്തോടെ പപ്പേട്ടന്‍ എത്തിനോക്കുന്നു ...കോട്ടിലല്ല, ലുങ്കിയില്‍... പപ്പേട്ടന് ജോലി കിട്ടിയിട്ട് വേണം ഇനി...