കോളേജിലെ ലെക്ച്ചറർ ജോലി വിട്ട് പോകുകയാണ്. എല്ലാവരോടും ഒരു കഷണം കടലാസ്സിൽ അദ്ദേഹത്തെ കുറിച്ച് ഫീഡ്ബാക്ക് കൊടുക്കാൻ പറഞ്ഞു.
എല്ലാവരും അദ്ദേഹത്തെ നല്ലോണം പൊക്കി എഴുതി. കാരണം ഇന്റേണൽ തരേണ്ടത് ഇദ്ദേഹം ആണെന്ന യാഥാർഥ്യം അവരെ തുറിച്ചുനോക്കി.
അങ്ങനെയിരിക്കെ എന്റെ അടുത്തിരുന്ന സൂത്രക്കാരനായ സുഹൃത്ത് ഫീഡ്ബാക്ക് രണ്ട് കടലാസിൽ എഴുതി.
ഒന്നിൽ പേര് വെച്ചിട്ട് നന്മ നിറഞ്ഞ സറിനുള്ള കത്ത്, മറ്റൊന്നിൽ പേര് വെക്കാതെ അവന്റെ മനസ്സിലെ പച്ചയായ യാഥാർഥ്യം. അതിങ്ങനെയായിരുന്നു - "Where ever you go my curse will follow you". :)
അത് അവൻ എന്നെ കാണിച്ചു, ഞാൻ ചിരി അടക്കിപ്പിടിച്ചു. അത് അങ്ങനെ കൈമാറി പലരും വായിച്ചു. അതൊരു പൊട്ടിച്ചിരിയിൽ അവസാനിച്ചു.
ഉടനെ സാർ അവിടെ വന്ന് കാര്യം തിരക്കി. കടലാസ്സ് ഉടനെ വീഡിയോ റീവൈന്റ് അടിച്ചതുപോലെ അവന്റെ കയ്യിൽ തിരിച്ചെത്തി.
കടലാസ് കയ്യിൽ കിട്ടിയുടൻ അവൻ അത് നിലത്തു കളഞ്ഞു. സർ വിട്ടില്ല, അദ്ദേഹം മുട്ടിലിഴഞ്ഞുപോയി കടലാസ് നിലത്തു നിന്ന് എടുത്തു വായിച്ചു.
പിന്നെ അവന്റെ രണ്ടു കക്ഷവും നുള്ളിപ്പറിച്ചു. ഒരാഴ്ച സൽമാൻ ഖാനെ പോലെയാണ് അവൻ ക്ലാസ്സിൽ വന്നത്.
0 comments:
Post a Comment