ഒരു സുഹൃത്തിന്റെ കൂടെ അവൻ നിർബന്ധിച്ചിട്ടു ലക്ഷണം നോക്കി ഭാവി പറയുന്ന വിദ്വാന്റെ അടുത്ത് പോയി. അവന്റ ഭാവി കോഞ്ഞാട്ടയാണ് എന്ന് പറഞ്ഞതിന് ശേഷം അയാൾ എന്റെ നേരെ തിരിഞ്ഞു...
"നമ്മൾ എവിടെയോ വച്ച് മുൻപ് കണ്ടിട്ടുണ്ടല്ലോ...എന്താ പ്രശ്നം?"
ഞാൻ: "ഞാൻ ഇവന്റെ കൂടെ വന്നതാണ്, എനിക്ക് ലക്ഷണം നോക്കി ഭാവി അറിയാൻ താൽപ്പര്യമില്ല"
വിദ്വാൻ: "ഉള്ളിൽ പ്രശ്നങ്ങൾ ഉണ്ടല്ലോ"
ഞാൻ: "പ്രശ്നങ്ങൾ ഇല്ലാത്തവരുണ്ടോ? നിങ്ങൾക്ക് പ്രശ്നം ഒന്നുമില്ലേ?"
വിദ്വാൻ: "പരീക്ഷണം വേണ്ട, നീ എന്റെ അടുത്തു വീണ്ടും വരും"
ഞാൻ: "വരുന്നതിനു ഒരു കുഴപ്പവുമില്ല, പക്ഷെ എന്റെ ഭാവി എന്റെ ചിന്തകളെ ആശ്രയിച്ചാണ്"
വിദ്വാൻ: "നമ്മൾ എന്നാലും എവിടെയോ വച്ച് കണ്ടിട്ടുണ്ടല്ലോ..."
ഞാൻ: "നിങ്ങൾ ഫേസ്ബുക്കിലുണ്ടോ?"
0 comments:
Post a Comment