ഉള്ളിക്കൊരു വളം
ഒന്നും ചെയ്യാനില്ലാത്തവനോട് "പോയി ഉള്ളിക്ക് വളമിടാന്‍ നോക്ക്" എന്ന് പറയുമ്പോള്‍ ഇനി സൂക്ഷിക്കണം. ഒരു കിലോ ഉള്ളിക്ക് 80 രൂപയാണ് ഇന്ന് കമ്പോളത്തില്‍.
"ഉള്ളിക്ക് വളമിടെടാ" എന്ന് പറയുന്നതും "അദ്വാനിക്കെടാ" എന്ന് പറയുന്നതും ഒരുപോലെയാണ്. സാധാരണ സവാള അരിയുമ്പോഴാണ് ആളുകള്‍ക്ക് കണ്ണില്‍ നിന്ന് വെള്ളം വരാറ്, എന്നാല്‍ ഇന്ന് അതിന്‍റെ വില അറിയുമ്പോഴാണ് കണ്ണ് ഈറനണിയുന്നത്. ഉള്ളി ഒരു അവശ്യ സാധനമായതിനാല്‍ അതിന്‍റെ വില കുറയ്ക്കുകയെന്നത് ഒരു അടിയന്തിര ആവശ്യമാണ്.
അതായത്, ഉത്പാദനം കൂട്ടുക. ഉത്പാദനം കൂട്ടുകയെന്നാല്‍ അതിനു വളരാന്‍ തക്കതായ സാഹചര്യം ഒരുക്കുക, അതില്‍ വളവും പെടും. ചുരുക്കി പറഞ്ഞാല്‍ നാം ഓരോരുത്തരും ഇതില്‍ പങ്കാളികളാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഉള്ളിയുടെ ലഭ്യത ഉറപ്പുവരുത്താന്‍ പാകിസ്ഥാനില്‍ നിന്നും ഉള്ളി ഇറക്കും എന്നാണു കേന്ദ്ര സര്‍കാര്‍ പറഞ്ഞത്. അപ്പോള്‍ എന്‍റെ മനസ്സില്‍ തോന്നിയ ഒരു ചിന്തയാണ് എന്നെ ഇതെഴുതുവാന്‍ പ്രേരിപ്പിച്ചത്. ഓരോ ഇന്ത്യക്കാരനും ഇതില്‍ പങ്കു ചേര്‍ന്നാല്‍ നമുക്ക് കണ്ട പാക്കിസ്ഥാനികള്‍ വളമിട്ട ഉള്ളി ഉപയോഗിക്കാതിരിക്കാം.
വൈറ്റ് റെവല്യുഷന്‍ പോലെ ഒരു വിപ്ലവം സൃഷ്ട്ടിക്കാന്‍ നാം ഒരുരുതരും പ്രതിജ്ഞാ ബദ്ധരാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചുകൊണ്ടു ഞാന്‍ എന്‍റെ വാക്കുകള്‍ ഉപസംഹരിക്കുന്നു. പറമ്പില്‍ കുറച്ചു ഉള്ളി നട്ടിട്ടുണ്ട്..
0 comments:
Post a Comment