വടി കൊടുത്തു അടിവാങ്ങുക!
പാക്കിസ്ഥാന് കേരളത്തിന്റെ വക അഞ്ചു കോടി !!!
പ്രകൃതി ദുരന്തം അനുഭവിക്കുന്നവനെ സഹായിക്കണം , നല്ലത് തന്നെ, അത് ശത്രു ആയാലും ശരി മിത്രമായാലും ശരി. പക്ഷെ ഇത് എല്ലായ്പ്പോഴും ഒരു പോലെ നടപ്പാക്കണം.
ഓര്‍മയില്‍ വന്ന ഒരു കാര്യം ഇവിടെ പറയാം, ഗുജറാത്തില്‍ ഭൂകമ്പം നാശം വിതച്ചപ്പോള്‍, നമ്മുടെ 'ദരിദ്ര' കേരള സര്‍ക്കാര്‍ കോടികള്‍ പിരിച്ചിരുന്നു(ഓര്‍മയില്ലെങ്കില്‍ അന്നത്തെ പത്രതാളുകള്‍ ഒന്ന് മറിച്ചു നോക്കണം). ആ കോടികള്‍ കേരളം ഗുജറാത്തിനു കൊടുത്തില്ല, അതിനു അന്നത്തെ ഇടതുസര്‍ക്കാര്‍ പറഞ്ഞ ന്യായം, "കൊലയാളി ആയ മുഖ്യമന്ത്രി ആണ് ഗുജറാത്തില്‍, അതിനാല്‍ പണം തല്‍ക്കാലംനല്‍കുന്നില്ല" എന്നാണു. ഇവിടെ ഇന്ന് പാകിസ്ഥാന് അഞ്ചു കോടി നല്‍കുമ്പോള്‍ നാം ഒന്ന് ചിന്തിക്കണം, പാകിസ്ഥാനേക്കാള്‍ മോശക്കരാണോ ഗുജറാത്തികള്‍?
ഏതായാലും കേരളം ഇന്ന് നല്‍കിയ അഞ്ചു കോടി ഇവിടേയ്ക്ക് തന്നെ തിരിച്ചു വരും, പണമായിട്ടല്ല, വെടിമരുന്നിന്റെരൂപത്തില്‍.
മദ്യ ദുരന്തത്തില്‍ മരിച്ചവന് കേരള സര്‍ക്കാര്‍ നല്‍കിയത് അഞ്ചു ലക്ഷം, നേരെ മറിച്ചു കാശ്മീരില്‍ ഭീകരവാദികളാല്‍കൊലചെയ്യപ്പെട്ട സൈനികന് നല്‍കിയത് മൂന്ന് ലക്ഷം. ഇവിടെ നാം സ്വാഭാവികമായും ചിന്തിച്ചു പോകില്ലേ, രാഷ്ട്രത്തെ സേവിക്കുന്നതിലും നല്ലത് മദ്യത്തെ സേവിക്കലാണെന്ന് ?
വാല്‍ക്കഷണം:
വളരെ നന്നായി, ഒരു കണക്കിന് ആ അഞ്ചു കോടി എത്രയും പെട്ടന്ന് കേരളത്തില്‍ വിധ്വംസക പ്രവര്‍ത്തനത്തിനായിപാക്കിസ്ഥാന്‍ വിനിയോഗിക്കും.
അങ്ങനെ വരുമ്പോള്‍, അഞ്ചു കോടി പണമായി പാകിസ്ഥാനില്‍ പോകുന്നു, വെടിമരുന്നായി തിരിച്ചു കേരളത്തില്‍വന്നു ഭാരതത്തിന്റെ മാറ് പിളര്‍ക്കും .
"വടി കൊടുത്തു അടിവാങ്ങുക" എന്നാണു ഇതിനു എന്റെ നാട്ടില്‍ പറയാറ്.
Saturday, September 18, 2010
Subscribe to:
Post Comments (Atom)
1 comments:
u said it...
Post a Comment