സയന്‍സ്
അയല്‍ വീട്ടിലെ അപ്പുക്കുട്ടന്‍റെ അമ്മ ആകെ കണ്‍ഫ്യുഷനില്‍ ആണ്. നനക്കല്ലില്‍ വസ്ത്രങ്ങള്‍ ആഞ്ഞടിച്ചുകൊണ്ട് അവര്‍ അയലത്തെ ജാനുവിനോട് പറഞ്ഞു: "അപ്പുകുട്ടന് പ്ലസ് ടുവിനു ഏതു വിഷയം എടുക്കണം എന്ന് ഇനിയും തീരുമാനിച്ചിട്ടില്ല , അവന്‍റെ മുകളിലത്തെ ക്ലാസ്സില്‍ പഠിക്കുന്ന കൊമേഴ്സ് എടുത്തവരൊക്കെ പറയുന്നു അത് വളരെ കഷ്ട്ടമാണെന്ന്".
ഇത് കേട്ട് വന്ന ഞാന്‍ വിഷയത്തില്‍ ഇടപെട്ടു: " 'ഇക്കരെ നിക്കുമ്പോ അക്കരെ പച്ച; അക്കരെ നിക്കുമ്പോ ഇക്കരെ പച്ച' , കൊമേഴ്സ് എടുത്തവന്‍ പറയും, സയന്‍സ് ആണ് നല്ലതെന്ന്, സയന്‍സ് എടുത്തവന്‍ മറിച്ചും പറയും. ഇതൊന്നും കേട്ട് നിങ്ങള്‍ തീരുമാനങ്ങള്‍ എടുക്കരുത്".
എന്നിട്ട് ഞാന്‍ ഉപദേശിച്ചു : "എന്‍റെ അഭിപ്രായത്തില്‍, കൊമേഴ്സ് ആണ് നല്ലത്".
അപ്പുകുട്ടന്‍റെ അമ്മ തീരുമാനം ഉറപ്പിച്ചപോലെ എന്നോട് ചോദിച്ചു : "നീ ഏതാ എടുത്തിരുന്നത്?" . ഞാന്‍ അതിവേഗം-ബഹുദൂരം നടന്നുകൊണ്ട് പറഞ്ഞു "സയന്‍സ്"!!
Saturday, May 8, 2010
Subscribe to:
Post Comments (Atom)
2 comments:
I think you should ask that amma to see 3 idiots.
gud one... !!
Post a Comment