"പൂച്ച മര്‍മ്മം"
ക്രോധം വരുമ്പോള്‍ അത് ആരുടെ നേരെ 'എര്‍ത്ത്' ആക്കണം എന്ന് നോക്കി നടക്കുന്നവര്‍ക്ക് പൊതുവേ ഇരയായി കിട്ടാറുള്ളത് അച്ഛന്‍, അമ്മ, ഭര്‍ത്താവ് , ഭാര്യ, മക്കള്‍ ഇങ്ങനേ ആരെങ്കിലുമാണ്. എന്നാല്‍ ഒരു പൂച്ച ഇതിനു ഇരയായാലോ?
കഥ പറഞ്ഞു തന്നത് യു കെ ജി യില്‍ എന്‍റെ അടുത്ത് ഇരിക്കാറുള്ള ഒരു കുട്ടിയാണ്. കഥ ഇങ്ങനെ....

വീട്ടില്‍ എന്നും ഒരു പൂച്ച കയറി പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കും. അതിന്‍റെ കളി അവസാനിപ്പിക്കാന്‍ അവന്‍റെ അച്ഛന്‍ നിശ്ചയിച്ചു. പൂച്ച വരുന്നതും നോക്കി അവന്‍റെ അച്ഛന്‍ ഇരിപ്പായി. പൂച്ച പമ്മി പമ്മി അടുക്കളയില്‍ കയറിയ നേരത്ത് അച്ഛനും അടുക്കളയില്‍ ചാടി കയറി. പൂച്ച വന്ന വഴി അച്ഛന്‍റെ കാലുകള്‍ക്കിടയിലൂടെ ഓടി , അച്ഛന്‍ കാലു വിടര്‍ത്തി മുകളിലേക്ക് ചാടി, പിന്നെ വാതില്‍തുറന്നു പിറകെയോടി.... ഓട്ടം പറമ്പിലൂടെയായി ...രണ്ടു പേരും വിട്ടുകൊടുത്തില്ല. അച്ഛന്‍ അവിടെ കണ്ട ഒരുകല്ലെടുത്ത് ഒരു ഏറു കൊടുത്തു! (പൊതുവേ മാങ്ങക്ക് എറിഞ്ഞാല്‍ തേങ്ങക്ക് കൊള്ളുന്ന ഏറു പക്ഷെ പൂച്ചയുടെ മര്‍മ്മ സ്ഥാനം കലക്കി!!)
പാവം പൂച്ച, അത് ഏറു കൊണ്ടതിനു ശേഷവും വാല്‍ കാലുകള്‍ക്കിടയില്‍ ഒതുക്കി മനോവീര്യത്തോടെ ഓടി... ഏറു കൊണ്ടിട്ടും പൂച്ച ഓടുന്നത് കണ്ടപ്പോള്‍ അച്ഛന്‍ പിന്‍മാറി, വേഗത കുറച്ചു. പത്തടി പിന്നിട്ടപ്പോള്‍ പൂച്ച മലര്‍ന്നടിച്ചു വീണു...
പൂച്ചയുടെ മസ്തിഷ്ക്കത്തില്‍ ഏറിന്‍റെ ആഘാതം എത്താന്‍ അല്‍പ്പം താമസിച്ചതായിരിക്കാം, ആധുനിക വൈദ്യ ശാസ്ത്രം ഇതിനെക്കുറിച്ച് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു...! ഇനി പൂച്ചയെകൊന്നതുകൊണ്ട് അച്ഛന്‍റെ കൈ വിറക്കുമോ എന്നാണു അവന്‍റെ സംശയം.
3 comments:
പാവം പൂച്ച
- Nandakumar
:)
adoru kaduvayalley
Post a Comment