ബസ്സ് കെടക്കുമാ, സാര്‍ ?
ചെന്നൈ മൗണ്ട് റോഡില്‍ നിന്ന് റോയപേറ്റ് ഹോസ്പിറ്റല്‍ വരെ പോകുന്ന ബസ് ഇവിടെ നിന്ന് കിട്ടുമോ എന്ന് അറിയണം. അത് തമിഴില്‍ ചോദിച്ചു ഫലിപ്പിക്കണം. ഞാന്‍ അടുത്തുള്ള ബസ് സ്റ്റോപ്പില്‍ കണ്ട തമിഴന്റെ മുഖംനോക്കി താഴ്മയോടെ ചോദിച്ചു.
"സാര്‍ , റോയപേറ്റ് ഹോസ്പിറ്റല്ക്ക് ഇങ്കെ നിന്ന് ബസ് കെടക്കുമാ ?"
"പക്കത്തിലെ ഇരുക്ക് സാര്‍ " അയാള്‍ കൈ ചൂണ്ടിയ ദിശയില്‍ ഞാന്‍ നടന്നു. പക്ഷെ, അയാള്‍ പറഞ്ഞത് പോലെ പക്കത്തിലൊന്നും ബസ്സ് സ്റ്റോപ്പ് കാണുന്നില്ല...ഞാന്‍ വലിച്ചു നടന്നു.
അഞ്ചു മിനിറ്റു കഴിഞ്ഞിട്ടും ബസ് സ്റ്റോപ്പ് കാണാത്തപ്പോള്‍ ഞാന്‍ വീണ്ടും അതെ ചോദ്യം തമിഴില്‍ ചോദിച്ചു... ഈ തമിഴനും കൈചൂണ്ടി, ഞാന്‍ വീണ്ടും നടന്നു....
ഇത് നാല് പ്രാവശ്യം ആവര്‍ത്തിച്ചു .
ഒടുവില്‍ കാലു വേദന തുടങ്ങിയപ്പോള്‍ ഞാന്‍ അടുത്ത് കണ്ട തമിഴനോട് അധികം താഴ്മയില്ലാതെ പഴയ ചോദ്യം വീണ്ടും ചോദിച്ചു. അയാള്‍ എന്നോട് പിറകില്‍ കണ്ട ബില്‍ഡിംഗ് ചൂണ്ടി ക്കാണിച്ചു പറഞ്ഞു "ഇത് താന്‍ റോയപേറ്റ് ഹോസ്പിറ്റല്‍".
ഞാന്‍ നടന്ന നടത്തം ആലോചിച്ചപ്പോള്‍ ഞാന്‍ തന്നെ എന്റെ കാല് തൊട്ടു വന്ദിച്ചു പോയി !!!
Saturday, November 14, 2009
Subscribe to:
Post Comments (Atom)
1 comments:
ninde okke oru kaaryam..chennai povunnatinu mumb maniyettanodo matto chodichu kurachu tamil padichittu ponde...
Post a Comment