ഒരു ഗുണ പാഠം !
ജീവിതത്തില്‍ ഇതുവരെ ബീഡി സിഗരറ്റ് ഇത്യാദി വലിക്കാതവര്‍ക്കായി സമര്‍പ്പിക്കുന്നു !
ചെറുപ്പത്തില്‍ ഞാന്‍ വലിച്ച സിഗരറ്റ് എന്നെ പഠിപ്പിച്ച ഗുണപാഠം വളരെ മഹത്തരമാണെന്ന് പറയാതെ വയ്യ . ഒന്നാം ക്ലാസ്സോ രണ്ടാം ക്ലാസ്സോ എന്നോര്‍മ്മയില്ല , അവധിക്കാലത്ത് അമ്മയുടെ വീട്ടില്‍ പോയപ്പോളാണ് ഞാന്‍ആദ്യമായി സിഗരറ്റ് "ഊതിയത് ".
സംഭവം നടന്നത് ഇങ്ങനെ :
അമ്മാവന്മാര്‍ എല്ലാവരും സിഗരറ്റ് വലിയന്മാര്‍ ആയിരുന്നു. അതില്‍ അശോകന്‍ മാമനിലൂടെ ഞാന്‍ സിഗരറ്റ്‌കൈവശമാകിയത്.
ബ്രഹ്മാവിലൂടെ നാരദനും, നാരദനിലൂടെ വ്യാസ ഭഗവാനും ജ്ഞാനം കൈമാറി എന്നൊക്കെപറയുന്നത് പോലെ കൈമാറപ്പെട്ടതല്ല എനിക്ക് ഈ ദുശ്ശീലം. സിഗരറ്റില്‍ നിക്കോട്ടിന്‍ ഉണ്ടെന്നു രണ്ടാം ക്ലാസ്സുകാരനായഎനിക്ക് അറിയില്ലായിരുന്നു.
അമ്മാവന്‍ സിഗരറ്റ് വലിക്കുമ്പോള്‍ അടുത്ത റൂമില്‍ മേശ മാറ്റിവെക്കാന്‍ ആരോവിളിച്ചു. സിഗരറ്റ് വിരലില്‍ ഇറുക്കി വച്ചു മേശ പിടിക്കാന്‍ സാഹസപ്പെടാതെ അമ്മാവന്‍ അത് മറ്റൊരു മേശപ്പുറത്ത്വച്ചു. പുകയുന്ന ആ സിഗരറ്റ് എന്റെ ശ്രദ്ധയാകര്‍ഷിച്ചു, പിന്നെ അമാന്തിച്ചില്ല, അത് വിരലിലൂടെ ഇറുക്കി പിടിച്ചു എല്ലാവരും ചെയ്യുന്ന പോലെ ചുണ്ടില്‍ വച്ചു, പിന്നെ "ഊതാന്‍" തുടങ്ങി ...പുകപടലങ്ങള്‍ എന്റെനാസികയിലൂടെ കൃഷ്ണമണി വരെ എത്തി എന്നാണു എന്റെ ഓര്‍മ്മ. ചുറ്റും ആളുകൂടിയിരിക്കുന്നു , ചുമച്ചു ചുമച്ചുവലഞ്ഞ എനിക്ക് ആരോ പച്ചവെള്ളം കൊണ്ടുതന്നു.
അതിനാല്‍ നിങ്ങളുടെ വീട്ടിലെ പിഞ്ചു കുട്ടികളെ നല്ല പോലെ ബോധവാന്മാരാക്കുക സിഗരറ്റ് വലിച്ചോളൂ , പക്ഷെഊതരുത് " !!! "
2 comments:
Ohoo...so im not the only one :p
but it was not kanjaavu!!
Post a Comment