ഇന്ന് ട്രെയിനിൽ വച്ച് മനസ്സിലാക്കിയ മാർക്കറ്റിങ് തന്ത്രം!
"കശുവണ്ടി കശുവണ്ടി..."
ആരാലും തിരിഞ്ഞു നോക്കപ്പെടാതെ അയാൾ നടന്നു നീങ്ങി.
അടുത്തത്...
"കപ്പലണ്ടി..കപ്പലണ്ടി.., ഇവിടെ ആർക്കാ കാപ്പലണ്ടി കിട്ടാൻ ബാക്കി? എല്ലാർക്കും കിട്ട്യോ?"
ഉടനെ സീറ്റിൽ ഇരുന്ന കുട്ടി കൈനീട്ടിയതും, അയാൾ പാക്കറ്റ് കൈമാറിയതും ഒരുമിച്ച്.
അന്ധാളിച്ചുകൊണ്ട് അവനെ നോക്കി അവന്റെ അച്ഛൻ ഷർട്ടിന്റെ കീശയിൽ കയ്യിട്ടു.
0 comments:
Post a Comment