Thursday, July 30, 2009

ഒരു ഗുണ പാഠം !


ഒരു ഗുണ പാഠം !





ജീവിതത്തില്‍ ഇതുവരെ ബീഡി സിഗരറ്റ്‌ ഇത്യാദി വലിക്കാതവര്‍ക്കായി സമര്‍പ്പിക്കുന്നു !

ചെറുപ്പത്തില്‍ ഞാന്‍ വലിച്ച സിഗരറ്റ്‌ എന്നെ പഠിപ്പിച്ച ഗുണപാഠം വളരെ മഹത്തരമാണെന്ന് പറയാതെ വയ്യ . ഒന്നാം ക്ലാസ്സോ രണ്ടാം ക്ലാസ്സോ എന്നോര്‍മ്മയില്ല , അവധിക്കാലത്ത്‌ അമ്മയുടെ വീട്ടില്‍ പോയപ്പോളാണ് ഞാന്‍ആദ്യമായി സിഗരറ്റ്‌ "ഊതിയത് ".

സംഭവം നടന്നത് ഇങ്ങനെ :
അമ്മാവന്മാര്‍ എല്ലാവരും സിഗരറ്റ്‌ വലിയന്മാര്‍ ആയിരുന്നു. അതില്‍ അശോകന്‍ മാമനിലൂടെ ഞാന്‍ സിഗരറ്റ്‌കൈവശമാകിയത്.
ബ്രഹ്മാവിലൂടെ
നാരദനും, നാരദനിലൂടെ വ്യാസ ഭഗവാനും ജ്ഞാനം കൈമാറി എന്നൊക്കെപറയുന്നത് പോലെ കൈമാറപ്പെട്ടതല്ല എനിക്ക് ദുശ്ശീലം. സിഗരറ്റില്‍ നിക്കോട്ടിന്‍ ഉണ്ടെന്നു രണ്ടാം ക്ലാസ്സുകാരനായഎനിക്ക് അറിയില്ലായിരുന്നു.

അമ്മാവന്‍ സിഗരറ്റ്‌ വലിക്കുമ്പോള്‍ അടുത്ത റൂമില്‍ മേശ മാറ്റിവെക്കാന്‍ ആരോവിളിച്ചു. സിഗരറ്റ്‌ വിരലില്‍ ഇറുക്കി വച്ചു മേശ പിടിക്കാന്‍ സാഹസപ്പെടാതെ അമ്മാവന്‍ അത് മറ്റൊരു മേശപ്പുറത്ത്വച്ചു. പുകയുന്ന സിഗരറ്റ് എന്റെ ശ്രദ്ധയാകര്‍ഷിച്ചു, പിന്നെ അമാന്തിച്ചില്ല, അത് വിരലിലൂടെ ഇറുക്കി പിടിച്ചു എല്ലാവരും ചെയ്യുന്ന പോലെ ചുണ്ടില്‍ വച്ചു, പിന്നെ "ഊതാന്‍" തുടങ്ങി ...പുകപടലങ്ങള്‍ എന്റെനാസികയിലൂടെ കൃഷ്ണമണി വരെ എത്തി എന്നാണു എന്റെ ഓര്‍മ്മ. ചുറ്റും ആളുകൂടിയിരിക്കുന്നു , ചുമച്ചു ചുമച്ചുവലഞ്ഞ എനിക്ക് ആരോ പച്ചവെള്ളം കൊണ്ടുതന്നു.


അതിനാല്‍ നിങ്ങളുടെ വീട്ടിലെ പിഞ്ചു കുട്ടികളെ നല്ല പോലെ ബോധവാന്മാരാക്കുക സിഗരറ്റ്‌ വലിച്ചോളൂ , പക്ഷെഊതരുത് " !!! "