കറുപ്പൻ
കറുപ്പൻ
=========
ഭിക്ഷക്കാർക്ക് പഞ്ഞമില്ലാത്ത നാട്ടിൽ ഇതിൽ നിന്നൊക്കെ വേറിട്ട് നിൽക്കുന്ന ഒരാളുണ്ടായിരുന്നു, അല്ലെങ്കിൽ ഉണ്ട്.
വെള്ളിയാഴ്ച തോറും ഒരു ഭാണ്ഡക്കെട്ടുമായി കയ്യിൽ കുറുവടിയേന്തി വരുന്ന ഒരു ഭിക്ഷക്കാരാൻ, അഥവാ ധർമ്മക്കരാൻ പേര് കറുപ്പൻ.
വെള്ളിയാഴ്ച വീട്ടിൽ ഒരാൾക്ക് അരി കൂടുതലിടും കാരണം കറുപ്പൻ ഊണ് കഴിക്കാൻ വരും.
കേറിയ നെറ്റിത്തടം, താടിയുണ്ട്. അന്നത്തെ സിംബാബ്വെ ക്രിക്കറ്റ് ക്യാപ്റ്റൻ ആന്റി ഫ്ലവർ ആയിരുന്നു, ആന്റി ഫ്ലവർ കുറച്ച് കറുത്ത് താടി വച്ചാൽ കറുപ്പനായി. പേര് കറുപ്പനാണെങ്കിലും ആള് അത്ര കറുപ്പനല്ല!
ചില ആഴ്ചകളിൽ അയാൾ സേലത്ത് പോകും, വീട്ടിൽ വെക്കേഷന് പോകുന്നതാകും.
തിരിച്ചു വരുമ്പോൾ ഒരു സഞ്ചിയിൽ എന്തെങ്കിലും കൊണ്ടുവരും, അത് പതിവാണ്. തോടോടുകൂടിയ നിലക്കടല, അല്ലെങ്കിൽ ഒരു പാക്കെറ്റ് നാരങ്ങ മിഠായി. ഈ കടല പലതവണ ഞാൻ മുറ്റത്ത് നട്ടുവളർത്തി വിളവെടുത്തിട്ടുണ്ട്.
നാട്ടിലെ വിശേഷങ്ങൾ എന്തൊക്കെയോ പിറുപിറുക്കും. ചെറിയ കുട്ടി വീട്ടിലുണ്ട് എന്നൊക്കെ ആംഗ്യത്തിൽ നിന്ന് മനസ്സിലാകും.
ഭക്ഷണം കഴിച്ചാൽ കറുപ്പൻ പൈസ വാങ്ങില്ല, കൈ രണ്ടും വീശി നിഷേധിച്ച് സ്വന്തം തലയ്ക്കടിച്ച് പിന്നെ കൈ കൂപ്പി അവിടുന്ന് പോകും.
ഭക്ഷണം കഴിക്കാൻ ഇലപ്പാറൽ മുറിച്ച് അടുക്കള ചേതിയിൽ ഇരിക്കും. ഭക്ഷണം ഇനി വേണോ എന്ന് ചോദിച്ചാൽ "ബതി ബതി" എന്ന് പറയും. ഭക്ഷണം കഴിഞ്ഞാൽ ഇല കളഞ്ഞ് മുറുക്കാൻ സഞ്ചി തുറക്കും.
ഇടയ്ക്കിടെ നാട്ടിൽ പോയി കുറച്ച് താമിസിച്ച് വീണ്ടും വരും.
ഭിക്ഷക്കാരൻ തന്ന മിഠായി തിന്ന കുട്ടികൾ അയാളുടെ പിറകെ പോയതും, അയാൾ തമിഴ് നാട്ടിൽ കൊണ്ടു പോയി കണ്ണുകുത്തി പൊട്ടിച്ചു ശബരിമലയിലോ, തിരുപ്പതിയിലോ കൊണ്ടുപോകും എന്ന വകതിരിവ് ഉണ്ടെങ്കിലും കറുപ്പൻ അത്തരക്കാരനല്ല എന്ന ഒരു വിശ്വാസത്തിൻമേലാണ് ഈ മിഠായിതീറ്റ.
ചുകപ്പും, മഞ്ഞയും, പച്ചയും നിറമുള്ള ചെറിയ മിഠായികൾ.
കടലയാണെങ്കിൽ നട്ടു വളർത്തും. അത് വളരെ വേഗം വളരും. വേരിൽ കുലകുലയായി കടല വിളയും.
ഒരിക്കൽ കറുപ്പൻ യാത്ര പറയാൻ വന്നു, പഴനിക്ക് പോകുകയാണ്. രണ്ടു മൂന്ന് മാസം കഴിഞ്ഞേ വരൂ. പഴനിക്ക് പോകുന്നവർക്ക് കാശു കൊടുക്കുന്ന പതിവുണ്ട്; അത് അയാൾ വാങ്ങി സഞ്ചിയിലിട്ടു.
അതിനിടയിൽ പല തവണ കടല വിളഞ്ഞു, വിളവെടുത്തു.
ഒടുവിൽ നാളുകൾക്കു ശേഷം കറുപ്പൻ വന്നു. സഞ്ചിയിൽ കടലയുണ്ടാകും, അല്ലെങ്കിൽ മിഠായി.
പക്ഷെ ഇത്തവണ അമൂല്യമായ ഒരു സാദനമായിരുന്നു സാക്ഷാൽ പഴനിയാണ്ടവൻ!!! ഇന്നും പൂജാമുറിയിൽ അതുണ്ട്, ഒരു ഭിക്ഷക്കാരൻ കൊണ്ടുവന്നു തന്ന അമൂല്യ സമ്മാനം.
പിന്നീട് ഒന്ന് രണ്ടു തവണ വന്നു, പിന്നെ നാട്ടിൽ പോകുന്നു മഴക്കാലം കഴിഞ്ഞേ തിരിച്ചു വരൂ എന്ന് പറഞ്ഞു യാത്ര പോയി. പല മഴക്കാലം വന്നു പോയി പക്ഷെ കറുപ്പൻ റിട്ടയർ ചെയ്തു കാണും.
ഇപ്പോഴും റോഡിൽ തോടുള്ള കടല വിൽക്കുന്നത് കാണുമ്പോൾ കറുപ്പനെ ഓർക്കും.