സുഖം തന്നെ എന്ന് കരുതുന്നു. നിങ്ങള്‍ ഇങ്ങനെ ഓഫീസില്‍ കേക്ക്ഉംമുറിച്ചിരുന്നോ! ഇവിടെ എന്താണ്നടക്കുന്നതെന്ന് വല്ല പിടിയുമുണ്ടോ?രാവിലെ ആയാല്‍ കുളിച്ചു കുറി തൊട്ടു കുറെ പേര് കോണിപ്പടിപോലുംകേറാതെ വരും. കഴുത്തില്‍ ഒരു വാടിയ കോണകവും കെട്ടി, പാര്‍ട്ടി സമ്മേളനം കഴിഞ്ഞു ഒരുമാസംകഴിഞ്ഞാലും പോസ്റ്റില്‍ അഴിച്ചുമാറ്റാതെതൂക്കിയിട്ട കൊടി പോലെ ഒരു സാദനം.
രാവിലെ വന്നു ചായ കുടിച്ചു ഒന്ന് തല പൊക്കി നോക്കിയാല്‍ കാണുന്നകാഴ്ച ഞെട്ടിപ്പിക്കുന്നതാണ് മുതലാളി!ആളില്ലാത്ത കസേരകള്‍, മോണിട്ടറില്‍ കുറെ ആളുകള്‍ ചിരിച്ചുകാണിക്കുന്ന പടങ്ങള്‍ മിന്നിമായുന്നുണ്ടാകും.ഇവരുടെ ചിരി ആരും കാണാതെ വേസ്റ്റ് ആകുകയാനല്ലോ ഈശ്വരാ.....ഒന്ന്മോനിറ്റര് ഓഫ്ആക്കിക്കൂടെ ഇവന്മ്മാര്ക്ക്?
ഇനി, കസേരയില്‍ ആളുണ്ടെങ്കില്‍ ഉള്ള അവസ്ഥയോ? ഡാന്‍സ് ക്ലാസ്സില്‍ പുഷ്പ്പാങ്കതന് മാഷ് സ്കെയില്‍കൊണ്ട് അടിക്കുന്ന പോലെ "താ തെയ് തിത്തി തെയ്" എല്ലാരും കീബോഡിനിട്ടു പെടക്കും!ഇവര്‍ ജോലി ചെയ്യുകയാകും എന്നാകും മുതലാളിയുടെ ലോല മനസ്സ് കരുതുന്നത്, അല്ല മുതലാളി അല്ല! ഇവര്‍ നമ്മളെ പോലെ അല്ല. പണ്ട്അമ്മച്ചിമാര് പരദൂഷണം പറഞ്ഞത് മതിലിന്റെഅപ്പുറത്തും ഇപ്പുറത്തും നിന്നാണെങ്കില്‍ ഇന്ന് ക്യു ബിക്കിളിന്റെഅപ്പുറത്ത്നിന്ന് ചാറ്റ് ചെയ്താണ് പരദൂഷണം പറച്ചില്. ഈ പറഞ്ഞ കൂട്ടത്തിലാണ്ഞാനുംഎന്ന് കരുതിയെങ്കില്തെറ്റി.
ഉച്ചക്ക് ഭക്ഷണം കഴിച്ചു വന്നാല്‍ ആശാരി ഊണ് കഴിഞ്ഞു പത്രം വായിക്കുന്നപോലെ പത്രം വായനയാണ്. വേഷംകണ്ടാല്‍ ബീ ബീ സി ന്യൂസ് ആണ്വായിക്കുന്നത്എന്നുതോന്നും, കൌമുദി, ദേശാഭിമാനി, മാതൃഭൂമി,മംഗളം,നാനാ..ഇങ്ങനെ പോകും ഓരോ സ്ക്രീനിലും.
ഇവിടെ ആളുകള്‍ പണി എടുക്കണം എന്നുണ്ടെങ്കില്‍ ഞാന്‍ ഒരു ഐഡിയപോസ്റ്റ് ചെയ്യാം. ആ പാന്‍ ട്രിയിലുള്ളവലുപ്പം കൂടിയ പച്ച മേശ ഇവിടുന്നുഎന്ന് മാറ്റുന്നോ, അന്ന് ആളുകള്‍ പണി എടുക്കും. രാവിലെ ആയാല്‍ രണ്ടുകോലും പിടിച്ചു നില്‍പ്പ് തുടങ്ങും, കോല് കൊണ്ട് ചെറിയ ഉണ്ടകള്‍ കുത്തികുഴിയിലിടുകയാണ്ഇവന്മാര് . രാവിലെ വരുമ്പോള്‍ കണ്ട അത്രതന്നെ ഉണ്ടകള്‍ ഉച്ചക്കുംവൈകുന്നേരവും അവിടെ തന്നെ കാണാം, കഴിയുന്നപണിക്ക് പോയാപ്പോരെ? കോലും കയ്യില്പിടിച്ചു ഉണ്ടനോക്കിആലോചിക്കുന്നത് കണ്ടാല്‍ പണ്ട് എട്ടാം ക്ലാസ്സില്‍ കണക്കു പേപ്പര്‍ കണ്ടപോലെയാണ്. "രാവിലെയുംഉച്ചക്കും വൈകുന്നേരവും രണ്ടു ഉണ്ടകള്വീതം" എന്ന് വല്ല ഡോക്ടര്‍മാരും കുറിച്ച് കൊടുത്ത പോലെ ആണ്ഓരോരുത്തരുടെ ഉണ്ട കളി.
ബസ് standല്‍ ലാട വൈദ്യന്റെ ചുറ്റും ആള് കൂടിയപോലെ കുറെ മാന്ന്യന്മാര് ഇവരുടെ ചുറ്റും കാണും. കളിആസ്വദിക്കുകയാണ് ഇവര്‍ എന്ന് കരുതി എങ്കില്‍ തെറ്റി, അബദ്ധത്തില്‍ ആരെങ്കിലും കോല് താഴെ വച്ചാല്‍ ചാടിവീഴാന്‍ വേണ്ടി നില്‍ക്കുകയാണ് ഈ കുറുക്കന്മാര് . കുറുക്കന്റെ കാര്യം പറഞ്ഞപോഴാ ഓര്‍ത്തത്, ഇവിടെകോഫിമെഷീനില് ഉപയോഗിക്കുന്നത് ആട്ടിന്‍ പാലാണെന്ന്കേട്ടതില് വല്ല സത്യവുമുണ്ടോ? ആണെങ്കില്എത്രയും പെട്ടന്ന് പശൂം പാല് ആക്കാന്‍ അധികൃതരോട് പറയണം. ഇനി വല്ല ടിക്കറ്റ് റൈസ് ചെയ്യണമെങ്കില്ഞാന് ചെയ്യാം, ആവശ്യക്കാരന് ഞാന്‍ ആയിപ്പോയില്ലേ.
അവിടെ ചേട്ടന്റെ കുടുംബം സുഖമായി കഴിയുന്നു എന്ന് പ്രതീക്ഷിക്കുന്നു.അവിടെ ഇപ്പോള്‍ ചുഴലി ക്കാറ്റൊന്നുംഇല്ലല്ലോ അല്ലെ? പിന്നെ പറയാന്‍ മറന്നു, എനിക്ക് പാസ്പോര്‍ട്ട് കിട്ടി!!! അവിടെ ചേട്ടനു കേരള ഫുഡ്ഒക്കെകിട്ടുന്നുണ്ടോ ആവോ? എനിക്ക് നല്ല പാചകം വശമുണ്ട്, എനിക്ക് ഒരു ഓണ്‍ സൈറ്റ് കിട്ടിയാല്‍ ചേട്ടന്രക്ഷപ്പെട്ടു.
ടാറ്റാ ബൈ ബൈ
എന്ന് സോഫ്റ്റ്വെയര് തൊഴിലാളി.