' ' 'കല്ല് മഴ' ' '
"എവിടെയാണ് ഇഷ്ട്ടംപോലെ ചോറ് കിട്ടുക?" മദ്രാസില്‍ എന്റെ അടുത്ത മുറിയില്‍ ഉണ്ടായിരുന്ന
ഹരികൃഷ്ണനോട് ഞാന്‍ ചോദിച്ചു...
ഞായറാഴ്ചയല്ലെ...കുറച്ചു നല്ല ഹോട്ടലില്‍ പോയി ഊണ് കഴിക്കണം എന്നായി ഹരികൃഷ്ണന്.
നമ്മുടെ റൂമിന്റെ അടുത്ത് 'കേരള ഹട്ട് ' എന്ന ഒരു ഹോട്ടല്‍ ഉണ്ട്... "Unlimited Meal" എന്ന ബോര്‍ഡും തൂക്കി ആളുകളെ ആകര്‍ഷിച്ചിരുന്ന ആ ഹോട്ടലില്‍ ഹരികൃഷ്ണനും സുഹൃത്തുക്കള്‍ക്കും പല തിക്താനുഭവങ്ങളും അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. മൂന്നും, നാലും പ്രാവശ്യം ചോറ് വാങ്ങിയതിനു അവര്‍ വാക്കാല്‍ അല്ലെങ്കിലും പ്രവൃത്തിയിലൂടെ ആട്ടി ഇറക്കിയിട്ടുണ്ട്. സഹികെട്ട് ഹോട്ടല്‍ ഉടമ ഫാന്‍ ഓഫ് ആക്കുക വരെ ചെയ്തിട്ടുണ്ട്. ഇതിനു തക്കതായ പ്രതികാരം വീട്ടണം എന്നായി ഹരികൃഷ്ണന്. "നമുക്ക് അങ്ങോട്ട് പോകാം"! ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു.
"പക്ഷെ പ്രാതല്‍ വൈകി കഴിച്ചത് കാരണം എനിക്ക് അത്ര വിശപ്പില്ല..." ഞാന്‍ പറഞ്ഞു.
"നന്നായി വിശപ്പ് കൂട്ടാന്‍ ശ്വാസം പരമാവധി ഉള്ളിലേക്ക് എടുത്തു പിടിച്ചിട്ടു പരമാവധി പുറത്തേക്കു വിടുക, അത്രെ ഉള്ളു..." അവന് ഉപദേശിച്ചു.
ഞാന്‍ അത് അനുസരിച്ചു...പറഞ്ഞതുപോലെ നല്ല വിശപ്പ്... അടുത്ത ബസ്സിനു ഞങ്ങള്‍ കേരള ഹട്ടില്‍ ഇറങ്ങി.
അവിടെ "Unlimited Meal" ബോര്‍ഡിന്റെ സ്ഥാനത് "closed" എന്ന് എഴുതിയിരിക്കുന്നു...
"കഷ്ട്ടകാലം ഉള്ളവന് മൊട്ടയടിച്ചപ്പോള്‍ കല്ല് മഴ പെയ്തതുപോലെ" കഷ്ട്ടപെട്ടു ഇല്ലാത്ത വിശപ്പ് ഉണ്ടാക്കി കഴിക്കാന്‍ ഭക്ഷണം പോയത് പട്ടിണിയില്‍ അവസാനിച്ചു.
അടുത്തെങ്ങും ഹോട്ടല്‍ ഇല്ല... "ഈ വിശപ്പ് കുറയ്ക്കാനുള്ള യോഗ അറിയാമോ..?" ഞാന്‍ അവനോടു ചോദിച്ചു..."അറിയില്ല " അവന് മൊഴിഞ്ഞു !
ഞങ്ങള്‍ വിശപ്പും, പകയുമായി നടക്കുമ്പോള്‍ അവന് പറഞ്ഞു... "ഡാ എവിടെയോ കച്ചേരി നടക്കുന്നുണ്ട്, ഒരു വയലിന് നാദം നീ കേള്‍ക്കുന്നില്ലേ?"
ഞാന്‍ സംസാരിക്കാന്‍ താല്പ്പര്യമില്ലാതെ പറഞ്ഞു "എന്റെ വയറ്റില്‍ നിന്നായിരിക്കും"...